സെപ്റ്റംബർ 11: ഭീകരാക്രമണത്തിൻ്റെ ഓർമദിനം. അക്രമത്തെയും ഭീകരതയേയും തള്ളിപ്പറയാം....

സെപ്റ്റംബർ 11: ഭീകരാക്രമണത്തിൻ്റെ ഓർമദിനം. അക്രമത്തെയും ഭീകരതയേയും തള്ളിപ്പറയാം....
Sep 11, 2024 10:50 PM | By PointViews Editr



11/9 - ഭീകരവാദത്തെ ഗ്രൗണ്ട് സീറോയിലെത്തിക്കുന്നതിന് കാരണമായ വേൾഡ് ട്രേഡ് സെൻ്റർ ആക്രമണത്തിൻ്റെ ഓർമ്മ ദിനമാണ് കഴിഞ്ഞു പോകുന്നത്. ലോകത്തെ ഞെട്ടിച്ച്, അമേരിക്കയിലെ ന്യൂയോർക്കിലുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണം നടന്നത് 2001 സെപ്റ്റംബർ 11നാണ്. റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. വേൾഡ് ട്രേഡ് സെൻ്ററിൻ്റെ രണ്ടു ടവറുകളിലേക്ക് വിമാന ങ്ങൾ ഇടിച്ചുകയറ്റി തകർത്തു. ഒരു വിമാനം വിർജീനിയയിലെ പ്രതിരോധ കേന്ദ്രമായ പെൻ്റഗണിൽ ഇടിച്ചിറക്കി. നാലാമത്തെ വിമാനം പെൻസിൽവാനിയയിലെ പാടശേഖരത്തിൽ തകർന്നുവീണു. ആക്രമണങ്ങളിൽ മൂവായിരത്തോളം പേർ മരിച്ചു. അയ്യായിരത്തോളം പേർക്കു പരുക്കേറ്റു. നാശനഷ്‌ടങ്ങളും സമാനതകളില്ലാത്തതാ യിരുന്നു. ഒസാമ ബിൻ ലാദൻ്റെ നേതൃത്വത്തിലുള്ള അൽ ഖായിദ ആയിരുന്നു ആക്രമണത്തിനു പിന്നിൽ. 19 ഭീകരൻമാരാണ് ചാവേർ ആക്രമണ ത്തിൽ പങ്കെടുത്തത്. അമേരിക്കയിൽ അടിയന്തരസഹായത്തിനുള്ള ഫോൺ നമ്പർ 911 ആണ്. ഇതിനു സമാനമായി, 9-ാം മാസത്തെ 11-ാം തീയതി ആക്രമണത്തിനു തിരഞ്ഞെടുക്കുകയായിരുന്നു. സംഭവത്തിൻ്റെ പത്താം വർഷം, 2011 മേയ് ഒന്നിനു പാക്കിസ്ഥാനിൽ അമേരിക്ക നടത്തിയ സൈനിക നടപടിയിൽ ബിൻ ലാദൻ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ അബട്ടാബാദിലെ രഹസ്യ വീട്ടിൽ ആഘോഷമായി ജീവിച്ചു വരുമ്പോൾ ആണ് ലാദനെ അമേരിക്കൻ കമാൻഡോകൾ അതിവിദഗ്ധമായി കൊന്നത്. മൃതദേഹം കടലിൽ താഴ്ത്തിയെന്നാണ് അമേരിക്ക അറിയിച്ചത്.

September 11: Remembrance Day for terrorist attacks. Reject violence and terrorism.

Related Stories
ലാവലിനിൽ ഗദ്ദാഫിക്കും ഉണ്ടെടാ പിടി... പിന്നല്ലേ....

Sep 13, 2024 12:11 PM

ലാവലിനിൽ ഗദ്ദാഫിക്കും ഉണ്ടെടാ പിടി... പിന്നല്ലേ....

ലാവലിൻ കേസ് ,തലമുറകൾ പലത് കടന്ന് ചരിത്രത്തിൽ ഇടം പിടിക്കുന്ന...

Read More >>
നരഭോജി ചെന്നായക്കൂട്ടം ഉത്തർപ്രദേശിൻ്റെ ഉറക്കം കെടുത്തുന്നു. ഇവിടെയും വേണം ജാഗ്രതൈ!

Aug 30, 2024 01:06 PM

നരഭോജി ചെന്നായക്കൂട്ടം ഉത്തർപ്രദേശിൻ്റെ ഉറക്കം കെടുത്തുന്നു. ഇവിടെയും വേണം ജാഗ്രതൈ!

ഇവിടെയും വേണം ജാഗ്രതൈ! ,നരഭോജി ചെന്നായക്കൂട്ടം,ഉറക്കം കെടുത്തുന്നു.,നാളെ കേരളത്തിലും സംഭവിക്കാവുന്ന ഒരു ഭീകരതയുടെ...

Read More >>
എല്ലാ റോഡുകൾക്കും വേണം വികസനം

Nov 10, 2023 06:18 AM

എല്ലാ റോഡുകൾക്കും വേണം വികസനം

മലയോര മേഖലയിലെ റോഡുകളുടെ വികസനവും,വാഹനങ്ങളുടെ അതിപ്രസരവും ഗതാഗതക്കുരിക്കിന് കാരണമായി,കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഭക്തര്‍,പത്തും...

Read More >>
സർക്കാർ ആശുപത്രി മഹാത്മ്യം ; ഒരിടത്ത് 120 ഡെലിവറി എടുക്കാൻ  ആറ് ഗൈനക്കോളജിസ്റ്റ്  മറ്റൊരിടത്ത് 45   ഡെലിവറി എടുക്കാൻ ഒരു ഗൈനക്കോളജിസ്റ്റ്

May 2, 2023 10:51 AM

സർക്കാർ ആശുപത്രി മഹാത്മ്യം ; ഒരിടത്ത് 120 ഡെലിവറി എടുക്കാൻ ആറ് ഗൈനക്കോളജിസ്റ്റ് മറ്റൊരിടത്ത് 45 ഡെലിവറി എടുക്കാൻ ഒരു ഗൈനക്കോളജിസ്റ്റ്

താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം, ആകെയുള്ളത് ഒരേയൊരു ഡോക്ടർ,ആഴ്ച്ചയിലെ ഏഴു ദിവസവും ജോലി,കോവിഡ് കാലത്തെ ഒരു വർഷം ആയിരം പ്രസവങ്ങളാണ്...

Read More >>
ജനപ്രതിനിധികൾക്ക് പുല്ല് വില , ബഫർ സോൺ വനം വകുപ്പിലെ ക്ലർക്ക് നിശ്ചയിക്കും

May 2, 2023 10:26 AM

ജനപ്രതിനിധികൾക്ക് പുല്ല് വില , ബഫർ സോൺ വനം വകുപ്പിലെ ക്ലർക്ക് നിശ്ചയിക്കും

തീരുമാനം ഏകപക്ഷീയമായി അട്ടിമറിച്ചു,ബഫർ നിശ്ചയിച്ച് വനം വകുപ്പ് തയ്യാറാക്കി റിപ്പോർട്ട് പുറത്ത്,വകുപ്പ് നടത്തിയ തിരിമറി പുറത്ത്,ആകാശദൂരത്തിൽ...

Read More >>
തുറന്ന ക്വാറികളും ക്രഷറുകളും അടപ്പിച്ച് സംഘടനകൾ

Apr 28, 2023 11:17 PM

തുറന്ന ക്വാറികളും ക്രഷറുകളും അടപ്പിച്ച് സംഘടനകൾ

അനിശ്ചിതകാല സമരം പിൻവലിച്ച് ക്വാറികളും ക്രഷറുകളും,ഏപ്രിൽ 3 മുതൽ നടപ്പിലാക്കിയ വർധി,വർദ്ധിച്ച വിലക്കാണ് വില്പന എന്ന് കണ്ടതോടെയാണ്...

Read More >>
Top Stories